തലച്ചോറ് തിന്നുന്ന അമീബ, മരണത്തിലേക്കുള്ള എളുപ്പവഴിയോ ? തലച്ചോറ് തിന്നുന്ന അമീബ അഥവാ Brain Eating Amoeba എന്ന രോഗാണുവിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ രോഗാണു ബാധിച്ച് രോഗികൾ നിരന്തരം മരിക്കുന്ന വാർത്തകൾ നിങ്ങൾക്കറിയാമോ ? ഈ വാർത്തകൾ കേട്ട് പരിഭ്രാന്തരായ ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളാണോ നിങ്ങൾ ? ഏതാണ് ഈ അമീബ എന്നും, എന്താണ് ഈ മാരകരോഗം എന്നും അറിയാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ? ഈ മാരക രോഗം നിങ്ങളുടെ കുടുംബത്തിൽ ആർക്കും വരരുത് എന്ന് പ്രാർത്ഥിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും നിങ്ങൾക്കുള്ളതാണ് . ഏറ്റവും ലളിതമായി പറഞ്ഞാൽ തലച്ചോറ് തിന്നുന്ന അമീബ അഥവാ Brain Eating Amoeba ഉണ്ടാക്കുന്ന ഗുരുതര രോഗമാണ് അമീബിക്മെനിഞ്ചോഎൻസലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം . ഗുരുതര രോഗം എന്ന് വെ...