നിപ്പ ഇനിയും മനുഷ്യരെ കൊല്ലുമോ ?
നിപ്പ. ഈ രോഗത്തിനെ ഇനിയും പേടിക്കണോ ? നിപ്പ മരണങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടുമോ? നിപ്പയും നിങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ആര് ജയിക്കും? നിങ്ങൾ ജയിക്കാൻ, അഥവാ നിപ്പ തോൽക്കാൻ എന്ത് ചെയ്യണം? നിപ്പ ? ആരെയും പേടിപ്പെടുത്തുന്നതും മരണത്തിന് കാരണമാകുന്നതുമായ അസുഖമാണെന്ന് നിങ്ങൾക്കറിയാമല്ലോ ? എന്നാൽ നിപ്പ രോഗം വരുന്നതിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ? കഴിയും. ആശയങ്ങൾ കൂടുതൽ വ്യക്തമായും വിശദമായും മനസ്സിലാക്കാനും വീഡിയോ രൂപത്തിൽ കാണുവാനും ചിത്രം ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് പ്രവേശിക്കുക. നിപ്പ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് എന്താണ്? വവ്വാലുകളെ അല്ലേ? മരങ്ങളിൽ തലകീഴായി വിശ്രമിക്കുന്ന വവ്വാൽ . ആകാശത്ത് കുറുക്കനെ പോലെ പറക്കുന്ന വവ്വാലുകൾ. അതുകൊണ്ട് ഇവയ്ക്കൊരു ഇരട്ട പേരു പോലുമുണ്ട്. അതാണ് പറക്കും കുറുക്കന്മാർ അഥവാ Flying Fox. ഇവയെ ഇതുവരെ നിങ്...