നിപ്പ. ഈ രോഗത്തിനെ ഇനിയും പേടിക്കണോ ?
നിപ്പ മരണങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടുമോ?
നിപ്പയും നിങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ആര് ജയിക്കും?
നിങ്ങൾ ജയിക്കാൻ, അഥവാ നിപ്പ തോൽക്കാൻ എന്ത് ചെയ്യണം?
നിപ്പ ?
ആരെയും പേടിപ്പെടുത്തുന്നതും മരണത്തിന് കാരണമാകുന്നതുമായ അസുഖമാണെന്ന് നിങ്ങൾക്കറിയാമല്ലോ ?
എന്നാൽ നിപ്പ രോഗം വരുന്നതിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ?
കഴിയും.
ആശയങ്ങൾ കൂടുതൽ വ്യക്തമായും വിശദമായും മനസ്സിലാക്കാനും വീഡിയോ രൂപത്തിൽ കാണുവാനും ചിത്രം ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് പ്രവേശിക്കുക.
നിപ്പ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് എന്താണ്?
വവ്വാലുകളെ അല്ലേ?
മരങ്ങളിൽ തലകീഴായി വിശ്രമിക്കുന്ന വവ്വാൽ .
ആകാശത്ത് കുറുക്കനെ പോലെ പറക്കുന്ന വവ്വാലുകൾ.
അതുകൊണ്ട് ഇവയ്ക്കൊരു ഇരട്ട പേരു പോലുമുണ്ട്.
അതാണ് പറക്കും കുറുക്കന്മാർ അഥവാ Flying Fox.
ഇവയെ ഇതുവരെ നിങ്ങൾ അത്ഭുതത്തോടുകൂടി മാത്രമല്ലേ നോക്കി കണ്ടിട്ടുള്ളൂ ?
എപ്പോഴാണ് ഈ അത്ഭുതം മാറി പേടിയായത്?
അത് അധികം കാലം ഒന്നും ആയിട്ടില്ല.
മരണത്തിന് കാരണമാകുന്ന ഒരു പുതിയ പകർച്ചവ്യാധി അസുഖം വവ്വാലിനോട് പകരുന്നു എന്ന് നാം കേൾക്കാൻ തുടങ്ങുന്നു.
അതോടെ അത്ഭുതം മാറി പേടിയാവാൻ.
ഇങ്ങനെ പുതുതായി വരുന്ന പകർച്ചവ്യാധികളെ പറയുന്ന പേരാണ് Emerging Infection.
നിപ്പ ഒരു എമർജിങ് ഇൻഫെക്ഷൻ ആണ്.
വവ്വാലുകൾ മാത്രമാണോ ഇത്തരം പുതിയ പകർച്ചവ്യാധികൾ ഉണ്ടാക്കുന്നത്?
വവ്വാലുകൾക്ക് മാത്രമല്ല മറ്റു മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യന് രോഗം പടർത്താൻ കഴിയും.
ഇപ്പോൾ കാണുന്ന പല പുതിയ പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളാണ്.
ഇത്തരം അസുഖങ്ങളെ പൊതുവായി പറയുന്ന പേര് സൂനോസിസ് (Zoonosis) എന്നാണ്.
മനുഷ്യൻ ഭൂമിയുടെ ഉപരിതലത്തിൽ,അതായത് മണ്ണിൽ ജീവിക്കുന്നവരല്ലേ?
എന്നാൽ ,വവ്വാലുകൾ ആകാശത്ത് പറക്കുകയും മരങ്ങളിൽ വിശ്രമിക്കുകയും ചെയ്യുന്നതല്ലേ?
എന്നിട്ടും വവ്വാലുകൾ എങ്ങനെയാണ് മനുഷ്യന്റെ ഭീഷണിയാകുന്നത് ?
ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം വവ്വാലുകൾ അല്ല രോഗകാരി എന്നാണ്.
രോഗകാരി ഒരു വൈറസ് ആണ്.
ഹെനിപ്പ ജീനസിലും പാരമിക്സോ ഫാമിലിയിൽ പെട്ട നിപ്പ വൈറസ് ആണ് രോഗം ഉണ്ടാക്കുന്നത്. അതായത് നിപ്പാരോഗം ഒരേസമയം സോണോസിസ് ആണ് സൂനോട്ടിക് ഡിസീസ് ആണ്. അതേസമയം വൈറസ് രോഗബാധയും ആണ്
എന്നിട്ട് വവ്വാലുകൾ ഒന്നും ചത്തു കിടക്കുന്നത് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടോ ?
പക്ഷിപ്പനിയിൽ പക്ഷികൾ ചാവുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും.
ഇവിടെ എന്തുകൊണ്ടാണ് വവ്വാലുകൾ ചാവാത്തത്.
ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം നിപ്പ വൈറസ് വവ്വാലുകളിൽ രോഗം ഉണ്ടാക്കുന്നില്ല.
ടെറോപ്പസ് ജീനസിൽപ്പെട്ട ഈ പഴം തീനി വവ്വാലുകൾക്ക് വൈറസ് രോഗബാധ ഏൽക്കുന്നില്ല.വവ്വാലുകൾ ഈ വൈറസിന്റെ ഒരു സ്വാഭാവിക സംഭരണി അതായത് നാച്ചുറൽ റിസർവോയർ മാത്രമാണ്
വവ്വാലുകൾ ചാവുന്നില്ലല്ലോ പിന്നെ എങ്ങനെയാണ് മനുഷ്യൻ മരിക്കുന്നത്? വൈറസുകൾക്ക് നിങ്ങളെ കൊല്ലണമെന്ന് ആഗ്രഹമൊന്നുമില്ല.
അവർക്ക് അവരുടെ വംശവർദ്ധനവ് നിലനിർത്തേണ്ടതുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുക എന്ന വാക്ക് നിങ്ങൾ കേട്ടിട്ടില്ലേ.
അതാണ് വൈറസിന്റെ ഒരു പ്രത്യേകത.
ഒന്നിൽ നിന്ന് രണ്ട് ആവാനും രണ്ടിൽ നിന്ന് നാലാവാനും അവർക്ക് പെട്ടെന്ന് കഴിയും.
പക്ഷേ ഇവിടെ വൈറസിന് ഒരു പ്രശ്നമുള്ളത് വൈറസ് ഒരു പൂർണ്ണ ജീവിയല്ല എന്നതാണ് .
അവർക്ക് സ്വന്തമായി കോശങ്ങൾ ഇല്ല.
വൈറസുകൾ എന്നാൽ അതി
സൂക്ഷ്മ ജൈവ കണികകൾ മാത്രമാണ്.
മനുഷ്യൻറെ കോശങ്ങളിൽ കയറി മാത്രമേ അവർക്ക് വംശവർദ്ധനവ് നടത്താൻ കഴിയൂ.
വംശവർദ്ധനവ് നടത്തുന്നതിനോടൊപ്പം.
മനുഷ്യ കോശത്തെ നശിപ്പിക്കുകയും ചെയ്യുന്നു . മനുഷ്യ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ എന്താണ് ഇതൊന്നും കാണാതിരിക്കുന്നത് ?
പുതിയൊരു രോഗമായതുകൊണ്ട് മനുഷ്യന് പ്രതിരോധ ശേഷി ,അതായത് ആർജ്ജിത പ്രതിരോധശേഷി ഇല്ല.
അതുകൊണ്ട് മനുഷ്യശരീരത്തിലെ കോശങ്ങളിൽ വൈറസ് കയറി അവരുടെ വംശവർദ്ധനവ് നടത്തുമ്പോൾ, മനുഷ്യന് നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളൂ!
അപ്പോൾ നിപ്പ ബാധിച്ചാൽ എല്ലാ മനുഷ്യരും മരിക്കുമോ?
നിപ്പ വളരെ മരണ സാധ്യത കൂടി അസുഖമാണ്.
90 മുതൽ 95 ശതമാനം ആണ് മരണ സാധ്യത.
അതായത് 100 പേർക്ക് അസുഖം ബാധിച്ചാൽ 5 മുതൽ 10 വരെ രോഗികൾ മാത്രമേ രക്ഷപ്പെടുകയുള്ളൂ.
ആരാണ് രക്ഷപ്പെടുക എന്നത് ചികിത്സിക്കുന്ന ഡോക്ടർക്ക് പോലും മനസ്സിലാവാൻ പ്രയാസമായിരിക്കും
അങ്ങനെയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
രോഗിയുടെ കാര്യത്തിൽ രോഗം നേരത്തെ കണ്ടുപിടിക്കുകയും വിദഗ്ധചികിത്സ ചെയ്യുകയും ചെയ്യുക.
രോഗമില്ലാത്ത മറ്റു മനുഷ്യർക്ക് രോഗം വരാതെ നോക്കുകയും ആണ് ചെയ്യേണ്ടത്.
ആശയങ്ങൾ കൂടുതൽ വ്യക്തമായും വിശദമായും മനസ്സിലാക്കാനും വീഡിയോ രൂപത്തിൽ കാണുവാനും ചിത്രം ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് പ്രവേശിക്കുക.
രോഗം നേരത്തെ കണ്ടു പിടിക്കണമെങ്കിൽ രോഗലക്ഷണങ്ങൾ അറിയേണ്ടേ ? എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ?
കമ്മ്യൂണിക്കബിൾ ഡിസീസ് അഥവാ പകർച്ചവ്യാധി ആയതുകൊണ്ട് ഏറ്റവും സാധാരണ ലക്ഷണം പനി ആയിരിക്കും.
ഈ അസുഖം ആദ്യമായി കണ്ടു പിടിച്ച സമയത്ത് സാമൂഹ്യ മാധ്യമങ്ങൾ ഇറങ്ങിയ ധാരാളം ട്രോളുകൾ നിങ്ങൾ കണ്ടിരിക്കും.
വവ്വാലുകൾ തല കീഴായി വിശ്രമിക്കുന്നത് കൊണ്ട്, പനി എന്ന വാക്ക് തിരിച്ചിട്ടതാണ് നിപ്പ എന്ന അസുഖം എന്ന രീതിയിൽ ധാരാളം ട്രോളുകൾ നിങ്ങൾ കണ്ടിരിക്കാം.
എന്നാൽ അതാണോ വാസ്തവം?
അല്ലേ അല്ല !!
ഈ രോഗം ആദ്യം കണ്ടുപിടിക്കുന്നത് മലേഷ്യയിലാണ്.
അവിടുത്തെ ഒരു വില്ലേജിലാണ് ആദ്യത്തെ രോഗിയെ കണ്ടെത്തുന്നത്.
ആ വില്ലേജിന്റെ പേരാണ് Sungai Nipah .
ഇപ്പോൾ എങ്ങനെയാണ് നിപ്പ രോഗത്തിൻറെ പേര് വന്നത് എന്ന് മനസ്സിലായില്ലേ ?
അപ്പോൾ എല്ലാ പനിയും നിപ്പയാണ് എന്നാണോ പറഞ്ഞു വരുന്നത്?
അല്ല,പനി നിപ്പയുടെ ഒരു രോഗലക്ഷണം മാത്രമാണ് .
അപ്പോൾ പനിയുടെ കൂടെ മറ്റു രോഗലക്ഷണങ്ങൾ എന്തെല്ലാമുണ്ടാകും?
തുടക്കത്തിൽ പനിയുടെ കൂടെ തലവേദന, പേശി വേദന ,ഛർദി തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഇതെല്ലാം പല അസുഖങ്ങൾക്കും ഉണ്ടാകുമല്ലോ!
പിന്നെ എങ്ങനെയാണ് മരണം സംഭവിക്കുന്നത്?
തുടക്കത്തിൽ ഏതൊരു വൈറൽ ഇൻഫെക്ഷനെ പോലെ തുടങ്ങുന്ന അസുഖം പ്രധാന അവയവങ്ങളെ ബാധിക്കാൻ തുടങ്ങുന്നു.
തലച്ചോറിനെ ബാധിക്കുന്നതിന്റെ ഭാഗമായി എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നു.
ഇതിൻറെ ഭാഗമായി അപസ്മാരം, ബോധക്ഷയം ,തലകറക്കം തുടങ്ങിയവ ഉണ്ടാകും.
ചിലർക്ക് ന്യൂമോണിയ തുടങ്ങിയ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാം.
അപ്പോൾ ഇതെല്ലാം പെട്ടെന്നുണ്ടാകും എന്നാണോ പറയുന്നത് ?
ശരീരത്തിൽ വൈറസ് കയറിയാലും, രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പൊതുവേ കുറച്ച് ദിവസങ്ങൾ എടുക്കും.
ഇതിനെ മെഡിക്കൽ ഭാഷയിൽ ഇൻകുബേഷൻ പിരീഡ് എന്ന് പറയുന്നു.
നിപ്പയിൽ ഇത് നാലു മുതൽ 14 ദിവസം വരെ ആണ്.
ഇത് 45 ദിവസം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് !
ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ പല രോഗങ്ങൾക്കും കാണും.
അപ്പോൾ ഇതെല്ലാം നിപ്പ കൊണ്ട് ആണെന്ന് എങ്ങനെയാണ് വേർതിരിച്ചറിയുക ?
വൈദ്യശാസ്ത്രത്തിൽ ഈയൊരു ഭാഗത്തിനെയാണ് രോഗനിർണയം എന്നു പറയുന്നത്.
ശരീരസ്ര വങ്ങളുടെ പരിശോധനയിലൂടെ വൈറസിനെ തിരിച്ചറിയാൻ പറ്റും.
അതിനുവേണ്ടി തൊണ്ടയിൽ നിന്നുള്ള സ്രവം ,രക്തം, മൂത്രം , തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്നും പ്രത്യേക ടെസ്റ്റുകളും ( Reverse transcriptase Polymerase Chain Reaction) മുഖാന്തരം വൈറസിനെ വേർതിരിച്ച് എടുക്കാൻ പറ്റും.
അസുഖം പുരോഗമിക്കുന്ന വേളയിൽ എലൈസാ പരിശോധനയിലൂടെ രോഗം തിരിച്ചറിയാൻ സാധിക്കും.
രോഗം തിരിച്ചറിഞ്ഞാൽ എന്ത് ചെയ്യണം?
ഉടനെ വിദഗ്ധ ചികിത്സ ചെയ്യണം.
പക്ഷേ ഇവിടെ ഒരു പ്രശ്നം ഉള്ളത് നിപ്പയ്ക്ക് വിദഗ്ധ ചികിത്സ നൽകിയാലും മരണസാധ്യത 90 മുതൽ 95% വരെയാണ്.
അതുകൊണ്ട നിപ്പ വരാതിരിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
പക്ഷിപ്പനി വരുമ്പോൾ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടല്ലോ ?
അപ്പോൾ അതുപോലെ വവ്വാലുകളെ കൊന്നൊടുക്കിയാൽ പോരേ?
അതിന് പറ്റിയില്ല എങ്കിൽ ആട്ടിയോടിച്ചാൽ പോരെ?
ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ടത് വവ്വാലിന്റെ ശരീരത്തിൽ വൈറസ് ഉണ്ടായി എന്നതുകൊണ്ട് വവ്വാലിന്റെ സ്രവങ്ങളിൽ ഉണ്ടാവണമെന്നില്ല.
അതുപോലെ വവ്വാലുകളെ ഓടിക്കുകയും, കൊല്ലാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ,അതായത് അവയ്ക്ക് പ്രകോപനം സൃഷ്ടിക്കുമ്പോൾ, അവയുടെ ശരീരത്തിൽ വൈറസുകൾ വംശവർദ്ധനവ് നടത്തുകയും അവയുടെ സ്രവങ്ങളിലൂടെ പുറത്ത് വരികയും ചെയ്യും.
അതുപോലെ വവ്വാലിന്റെ പ്രജനന കാലത്തും വൈറസുകൾ വംശവർദ്ധനവ് നടത്തുന്നു . അതുകൊണ്ട് വവ്വാലിന്റെ ആവാസ സ്ഥലം നശിപ്പിക്കുകയോ ,അവയ്ക്ക് ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യരുത്.
ഇപ്പോൾ നിങ്ങൾ സംശയിക്കുന്നത് രോഗം വവ്വാലിൽ നിന്നാണ് വരുന്നത് എന്ന് ആദ്യം പറഞ്ഞു .
ഇപ്പോൾ പറയുന്നു ,വവ്വാലിനെ ഉപദ്രവിക്കുകയും കൊല്ലുകയോ ചെയ്യരുത് .
ഇങ്ങനെ ഒന്നും ചെയ്യാതിരിക്കുന്നത് കൊണ്ടല്ലേ നിപ്പ വീണ്ടും വീണ്ടും വരുന്നത്?
മനുഷ്യൻറെ ജീവൻ എടുക്കുന്നത്.
അങ്ങനെയല്ല !
നേരത്തെ കൺട്രോൾ ചെയ്ത് അസുഖങ്ങൾ വീണ്ടും വരുന്നതിന് മെഡിക്കൽ ഭാഷയിൽ റീ-എ മേർജിങ് ഇൻഫെക്ഷൻ(Re-Emerging Infection) എന്ന് പറയുന്നു.
നിപ്പ ഒരു റീ -എമർജിങ് ഇൻഫെക്ഷൻ ആണ്.
ആശയങ്ങൾ കൂടുതൽ വ്യക്തമായും വിശദമായും മനസ്സിലാക്കാനും വീഡിയോ രൂപത്തിൽ കാണുവാനും ചിത്രം ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് പ്രവേശിക്കുക.
വവ്വാലുകൾ പരത്തുന്ന ഒരു രോഗം മാത്രമല്ല നിപ്പ!
നിങ്ങൾ ചിന്തിക്കാത്ത പല കാരണങ്ങളും അതിൻറെ പിന്നിലുണ്ട്.
ആഗോളതാപനം, കാട്ടുതീ, വനനശീകരണം, ജനസംഖ്യ വിസ്ഫോടനം, പക്ഷി മൃഗാദികളുമായി മനുഷ്യൻറെ വർദ്ധിച്ച സമ്പർക്കം ഇതെല്ലാം ഒന്നായി മരണത്തിൻറെ രൂപത്തിൽ മുന്നിൽ വരുന്നതാണ് നിപ്പ .
അങ്ങനെയാണെങ്കിൽ നിപ്പ ഇനിയും വരും എന്നാണോ പറഞ്ഞുവരുന്നത് ?
അതെ! അതായത് നിപ്പ ഇനിയും വരും!
മരണങ്ങൾ സംഭവിക്കും എന്നാണോ പറഞ്ഞു വരുന്നത്?
അതെ.
നിപ്പയും മനുഷ്യനും തമ്മിലുള്ളത് യുദ്ധസമാനമായ സാഹചര്യമാണ്.
സാഹചര്യം ഒരു പരിധിവരെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനാണ്.
അതുപോലെ യുദ്ധം തുടങ്ങിയിരിക്കുന്നത് നിപ്പയാണ്.
വളരെ ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളികളാണ് വവ്വാലുകൾ.
അവ യുദ്ധവിമാനങ്ങൾ പോലെ പ്രവർത്തിക്കുന്നു.
ഈ യുദ്ധത്തിൽ നിപ്പ വൈറസ് എന്നത് ഒരു ആയുധം മാത്രമല്ല.
വൈറസുകൾക്ക് പെട്ടെന്ന് പെരുകാൻ കഴിയും.
അതുമാത്രമല്ല നിപ്പ വൈറസ് ഒരു RNA വൈറസ് ആയതുകൊണ്ട് അതിൻറെ ജനിതകഘടനയിൽ മാറ്റം വരുത്തി പുതിയ വൈറസുകൾ ആക്കുവാൻ കഴിയുന്നു.
ഈ പ്രക്രിയയെ ഉൾപരിവർത്തനം അഥവാ മ്യൂട്ടേഷൻ ( Mutation ) എന്ന് വിളിക്കുന്നു.
അപ്പോൾ ഈ യുദ്ധത്തിൽ ആര് ജയിക്കും ?
സർവ്വ യുദ്ധ സന്നാഹങ്ങളുമായി ആണ് നിപ്പ ഈ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നത്.
അതുകൊണ്ട് ഈ യുദ്ധത്തിൽ മനുഷ്യൻ വളരെ ശ്രദ്ധിച്ചില്ല എങ്കിൽ നിപ്പ ജയിക്കാൻ വളരെയധികം സാധ്യതയുണ്ട്.
എന്നാൽ മനുഷ്യൻ ജയിക്കാൻ അഥവാ നിപ്പ തോൽക്കാൻ എന്ത് ചെയ്യണം?
മനുഷ്യൻറെ ബുദ്ധിശക്തിയും, ശാസ്ത്രബോധവും, സാമൂഹ്യബോധവും ഒന്നിച്ച് നിന്നാൽ മാത്രമേ നിപ്പയെ തോൽപ്പിക്കാൻ കഴിയു!!
നിപ്പ ഇത്രയും ശക്തമാണെങ്കിൽ, കോവിഡ് 19 എന്നപോലെ ഇതെന്തുകൊണ്ടാണ് ഒരു പാൻഡമിക് അഥവാ മഹാമാരി ആവാത്തത്?
കോവിഡ് 19 വായുവിലൂടെ പകരുന്നതും വളരെ വേഗം മഹാമാരി ആകുന്ന അസുഖമാണ്.
എന്നാൽ നിപ്പ പകരുന്നത് സമ്പർക്കത്തിലൂടെയാണ്.
അതുകൊണ്ടാണ് രോഗബാധയുള്ളവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നത് .
അതുകൊണ്ടാണ് സമ്പർക്ക അന്വേഷണവും ( Contact tracing ) ,സമ്പർക്ക പട്ടികയും ( contact list )സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പും മാപ്പും(Route Map) തയ്യാറാക്കുന്നത്.
അങ്ങനെ കൂടുതൽ പേർക്ക് രോഗം ബാധിക്കാതെ മനുഷ്യരെ രക്ഷിക്കാൻ കഴിയുന്നത്.
ഈ യുദ്ധത്തിൽ മനുഷ്യൻ ജയിക്കാൻ, അഥവാ നിപ്പ തോൽക്കാൻ തോൽക്കാൻ എന്ത് ചെയ്യണം?
മനുഷ്യൻറെ ബുദ്ധിശക്തിയും ശാസ്ത്രബോധവും സാമൂഹ്യബോധവും ഒന്നിച്ച് നിന്നാൽ മാത്രമേ നിപ്പയെ തോൽപ്പിക്കാൻ കഴിയൂ!!
അങ്ങനെയെങ്കിൽ നിപ്പാരോഗം വരുന്നതിൽ നിന്ന് നിങ്ങളെയും നിങ്ങളെ കുടുംബത്തെയും രക്ഷിക്കാൻ കഴിയുമോ?
കഴിയും ! അതിനെ എന്തെല്ലാം ചെയ്യണം?
അതിന് നിങ്ങൾ എന്തെല്ലാം ചെയ്യണം എന്ന് ഇനി പറയാം.
നിപ്പ വൈറസ് മനുഷ്യനിൽ പ്രവേശിക്കുന്നത് മൂന്നു വഴികളിലൂടെയാണ് .
ഒന്നാമത്തെ വഴി മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പടരാം.
അതുകൊണ്ട് വവ്വാലുകളെ കൊല്ലരുത്.
വവ്വാൽ ഇറച്ചി കഴിക്കരുത്.
അതുമാത്രമല്ല മറ്റ് മൃഗങ്ങളുമായി അടുത്ത ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം.
Universal Precautions അതായത് സാർവത്രിക പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം .
അതിന് PPE കിറ്റുകൾ ഉപയോഗിക്കാം
രണ്ടാമത്തെ വഴി ഭക്ഷണത്തിലൂടെ .
വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയും , വവ്വാലുകളുടെ കഷ്ടം കലർന്ന അതുപോലെപാനീയങ്ങൾ കഴിക്കുന്നതിലൂടെയും രോഗം പടരാം.
അതുകൊണ്ട് ഏതു പഴവും കഴിക്കുന്നതിനു മുമ്പ് ആ പഴം ഒന്ന് പരിശോധിക്കുക .
നിലത്ത് വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുത്.
അതിൽ പക്ഷികൾ കൊത്തിയ പാടോ മൃഗങ്ങൾ കടിച്ച പാടോ ഉണ്ടോ എന്ന് നോക്കുക .
ചിലർ ആ ഭാഗം മുറിച്ച്കളഞ്ഞ് ബാക്കി ഭാഗം ഉപയോഗിക്കുന്നവരാണ്.
അങ്ങനെ ഒരു കാരണവശാലും ചെയ്യരുത്.
അങ്ങനെയുള്ള പഴങ്ങൾ ഉപയോഗിക്കരുത്.
കൂടാതെ പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണം. തൊലി കളയുകയും വേണം.
മൂന്നാമത്തെ വഴി മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്.
അതുകൊണ്ട് രോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ രോഗം പടരും.
ശരീര സ്രവങ്ങളിലൂടെ രോഗം പകരാം.
അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗം പടരാം.
അതുകൊണ്ട് മാസ്ക് ഉപയോഗിക്കണം .
രോഗിയുടെ വ്യക്തിപരമായി ആവശ്യങ്ങൾക്കുള്ള സാധനസാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക.
വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
രോഗിയുമായി ഒരു മീറ്റർ അകലം പാലിക്കുക.
രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
മനുഷ്യന് നിപ്പയിൽ നിന്നും ഭാവിയിൽ ഇനി ഒരു വെല്ലുവിളി ഇല്ലാതിരിക്കാൻ എന്ത് ചെയ്യണം?
അതിന് മനുഷ്യന് ശാസ്ത്രബോധം മാത്രം പോരാ !
സാമൂഹ്യബോധം കൂടി വേണം.
വനങ്ങൾ സംരക്ഷിക്കണം.
ആഗോളതാപനം ചെറുക്കണം.
വവ്വാലുകളെ സംരക്ഷിക്കണം.
വവ്വാലുകൾക്ക് അവരുടെ വാസസ്ഥലം ആയ മരങ്ങളും ഭക്ഷണം ആയ പഴവർഗങ്ങളും തിരിച്ചു കൊടുക്കണം.
അല്ലെങ്കിൽ നിപ വീണ്ടും വീണ്ടും വരും.
നിപ്പ വവ്വാലുകൾ പരത്തുന്ന ഒരു വൈറസ് രോഗബാധ മാത്രമല്ല. നിങ്ങൾ ചിന്തിക്കാത്ത മറ്റു പല കാരണങ്ങളും അതിൻറെ പിന്നിലുണ്ട്. ആഗോളതാപനം, കാട്ടുതീ, വനനശീകരണം, ജനസംഖ്യ വിസ്ഫോടനം, പക്ഷിമൃഗാദികളുമായി മനുഷ്യൻറെ വർദ്ധിച്ചു വരുന്ന സമ്പർക്കം. ഇതെല്ലാം ഒന്നായി മരണത്തിന്റെ രൂപത്തിൽ മനുഷ്യൻറെ മുന്നിൽ വരുന്നതാണ് നിപ്പ എന്ന രോഗം. നിപ്പയെ തോൽപ്പിക്കാൻ മനുഷ്യനു വേണ്ടത് ബുദ്ധിശക്തിയും ശാസ്ത്രബോധവും മാത്രമല്ല, സാമൂഹ്യബോധം കൂടി വേണം. അതുപോലെ നിപ്പാ വൈറസ് മനുഷ്യന് ഒരു ഭീഷണി ആവാതിരിക്കാൻ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. മൃഗങ്ങളുമായുള്ള സമ്പർക്കം, ഭക്ഷണ സുരക്ഷിതത്വം, സാർവത്രിക പ്രതിരോധ മാർഗങ്ങൾ എന്നിവയാണ് അവ.
ആശയങ്ങൾ കൂടുതൽ വ്യക്തമായും വിശദമായും മനസ്സിലാക്കാനും വീഡിയോ രൂപത്തിൽ കാണുവാനും ചിത്രം ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് പ്രവേശിക്കുക.
Watch Related YouTube Channels for Your Healthy Future....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ