മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? Dr.Anil Nair MD

 

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? Dr.Anil Nair MD
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ?

                             ഡ്രാക്കുള രക്തം കുടിക്കുന്ന കഥകൾ നിങ്ങൾ കേട്ടിരിക്കും!

എന്നാൽ മാംസം  ഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ Flesh Eating Bacteria എന്ന രോഗാണുവിനെ പറ്റി  നിങ്ങൾ കേട്ടിട്ടുണ്ടോ ? 

ഈ  രോഗാണു കാരണം ജപ്പാനിൽ  മാരകമായ ഒരു അസുഖം പടർന്നു പിടിക്കുന്നതായി നിങ്ങൾക്കറിയാമോ ? 

ഈ അസുഖം വന്നാൽ 48 മണിക്കൂറിനുള്ളിൽ  മരണം സംഭവിക്കാം എന്ന വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ ? 

അതു കേട്ടിട്ട്  ഇപ്പോൾ  നിങ്ങൾക്ക്  പേടി തോന്നുന്നുണ്ടോ ? 

അസുഖം ജപ്പാനിൽ അല്ലേ  പിന്നെ  ഞാനെന്തിന് പേടിക്കണം ,എന്നാണോ  നിങ്ങൾ  ചിന്തിക്കുന്നത് ?
  
എങ്കിൽ ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും നിങ്ങൾക്കുള്ളതാണ് .  

കാരണം രണ്ടു കൊല്ലം മുമ്പ് തന്നെ 5 യൂറോപ്യൻ രാജ്യങ്ങൾ  അവരുടെ രാജ്യത്ത്  ഇത്തരം കേസുകൾ റിപ്പോർട്ട്  ചെയ്യപ്പെടുന്നുണ്ട്  എന്ന വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്.

അതിൻറെ  തുടർച്ചയെന്നോണം   ഇപ്പോൾ  ജപ്പാനിൽ ഇങ്ങനെ ഒരു മാരക അസുഖം പടർന്നു പിടിക്കുന്നതായി  അവിടുത്തെ പ്രധാന ആരോഗ്യ  സ്ഥാപനമായ  ടോക്കിയോ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഇൻഫെഷ്യസ്  ഡിസീസസിന്റ  റിപ്പോർട്ടിൽ  പറയുന്നു.

 ഇത്  പുറംലോകത്തെ അറിയിച്ചിരിക്കുന്നത് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ ബ്ലൂം ബർഗ് ആണ് . 

വരുടെ റിപ്പോർട്ട് പ്രകാരം 2024  ജൂൺ ആയപ്പോഴേക്കും  2023 ലേക്കാൾ കൂടുതൽ  രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

 ഇങ്ങനെ പോയാൽ  2024 അവസാനിക്കുമ്പോഴേക്കും  രോഗികൾ 3 ഇരട്ടി വരെ വർദ്ധിക്കാം എന്നും, 
കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടും അന്താരാഷ്ട്ര യാത്രകൾ കൂടിയത്  കൊണ്ടും  മറ്റ് രാജ്യങ്ങളിലേക്കും ഈ അസുഖം  വ്യാപിക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട് .

 അതുകൊണ്ട്  ഈ അസുഖത്തെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയേണ്ടത്  വളരെ അത്യാവശ്യമാണ് . 
      
അതിനുവേണ്ടിയാണ് ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും .
ഏറ്റവും ലളിതമായി പറഞ്ഞാൽ  Flesh Eating Bacteria 
 എന്ന് പൊതുവേ അറിയപ്പെടുന്ന   ബാക്ടീരിയയുടെ യഥാർത്ഥ പേര് Group A streptococcus എന്നാണ് . 

ഇതിനെ ചുരുക്കി G.A.S എന്ന് വിളിക്കുന്നു .

ഇപ്പോൾ ജപ്പാനിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ അസുഖത്തിന് മെഡിക്കൽ ഭാഷയിൽ പറയുന്നത്  Streptococcal Toxic Shock Syndrome  എന്നാണ് .

  ഇതിനെ ചുരുക്കി  STTS  എന്നു വിളിക്കുന്നു.

 ഇപ്പോൾ വന്നിരിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്  ഈ ബാക്ടീരിയ മനുഷ്യൻ മാംസം ഭക്ഷിക്കുന്നു എന്നും 
അസുഖം ബാധിച്ചാൽ  48 മണിക്കൂറുകൾ കൊണ്ട് രോഗിക്ക് മരണം സംഭവിക്കുന്നു  എന്നും രോഗം പല രാജ്യങ്ങളിലേക്കും പടർന്നു പിടിക്കാൻ സാധ്യത ഉണ്ട് എന്നുമാണ് .

ഒന്നിന് പിറകെ ഒന്നായി വന്ന ഇത്തരം  പേടിപ്പെടുത്തുന്ന വാർത്തകൾ നിങ്ങളോട് പറയുമ്പോൾ എനിക്ക് ഓർമ്മ  വരുന്നത്,   ഇംഗ്ലീഷിലുള്ള ഒരു പഴമൊഴി   ആണ്  .

ആ പഴമൊഴി ഇങ്ങനെയാണ്

 Sometimes, Truth is  stranger than Fiction ! 

 അതായത്  സത്യം ചിലപ്പോൾ സാങ്കല്പിക കഥയെക്കാൾ  വിചിത്രം ആയിരിക്കും !!

ഇപ്പോൾ നിങ്ങൾ സംശയിക്കുന്നത്  ഈ അസുഖത്തെക്കുറിച്ച് വരുന്ന വാർത്തകൾ   രക്തം കുടിക്കുന്ന ഡ്രാക്കുള കഥകൾ പോലെ  സാങ്കൽപ്പിക കഥകൾ ആണോ ?

 അതോ സത്യമാണോ എന്നല്ലേ ?? 

അതിന് ഒരു കാര്യം മാത്രം ചെയ്താൽ മതി!!

 ഈ ഗുരുതര അസുഖത്തെക്കുറിച്ച്  ശരിയായ അറിവുകൾ നേടുക  .

   
അതിന് , തൊട്ടു താഴെയുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  ഇനി നിങ്ങൾ പറയൂ ?

 ജപ്പാനിൽ  ഇപ്പോൾ  കണ്ടുവരുന്ന flesh eating bacteria എന്ന് വിളിക്കുന്ന ബാക്ടീരിയ  നമുക്ക് ചുറ്റും കാണുന്ന ഗ്രൂപ്പ്  A  streptococcus  ആണെന്ന് മനസ്സിലായില്ലേ?? 

Toxic shock syndrome  എന്ന  രോഗാവസ്ഥ  ഈ ബാക്ടീരിയ ഉണ്ടാക്കുന്ന  ഗുരുതരമായ സങ്കീർണാവസ്ഥ ആണ് എന്നും,

 ഭൂരിപക്ഷം രോഗികൾക്കും ഈ അവസ്ഥ മൂലം മരണം സംഭവിക്കാം   എന്നും മനസ്സിലായില്ലേ ? 

ഈ  അസുഖത്തിൽ  ജീവനുള്ള മനുഷ്യൻറെ മാംസം 
 ബാക്ടീരിയ നേരിട്ട് ഭക്ഷിക്കുന്നു എന്ന് പറയുന്നത്  തെറ്റിദ്ധാരണ മൂലം ആണെന്നും,
 അതിൻറെ യഥാർത്ഥ കാരണം എന്താണെന്നും  ഇപ്പോൾ മനസ്സിലായില്ലേ ?  

Watch Related YouTube Channels for Your Healthy Future....  



 
ReplyForward

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌