തലച്ചോറ് തിന്നുന്ന അമീബ, മരണത്തിലേക്കുള്ള എളുപ്പവഴിയോ ?

  

Brain Eating Amoeba & Amoebic Meningo Encephalitis

തലച്ചോറ് തിന്നുന്ന അമീബ, മരണത്തിലേക്കുള്ള എളുപ്പവഴിയോ ?


 
തലച്ചോറ് തിന്നുന്ന അമീബ അഥവാ Brain Eating Amoeba എന്ന രോഗാണുവിനെ പറ്റി  നിങ്ങൾ കേട്ടിട്ടുണ്ടോ?

 ഈ രോഗാണു  ബാധിച്ച് രോഗികൾ നിരന്തരം മരിക്കുന്ന വാർത്തകൾ നിങ്ങൾക്കറിയാമോ ? 

 ഈ വാർത്തകൾ കേട്ട്  പരിഭ്രാന്തരായ ലക്ഷക്കണക്കിന് മനുഷ്യരിൽ  ഒരാളാണോ നിങ്ങൾ ? 

 ഏതാണ്  ഈ അമീബ എന്നും,  എന്താണ്  ഈ മാരകരോഗം എന്നും  അറിയാൻ  ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ?  

ഈ മാരക രോഗം  നിങ്ങളുടെ  കുടുംബത്തിൽ ആർക്കും വരരുത് എന്ന്  പ്രാർത്ഥിക്കുന്നവർ ആണോ നിങ്ങൾ ?

എങ്കിൽ ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും നിങ്ങൾക്കുള്ളതാണ് .


 ഏറ്റവും ലളിതമായി പറഞ്ഞാൽ  തലച്ചോറ്  തിന്നുന്ന  അമീബ അഥവാ Brain Eating Amoeba ഉണ്ടാക്കുന്ന ഗുരുതര രോഗമാണ്  
ഗുരുതര രോഗം എന്ന്  വെറുതെ പറയുന്നതല്ല  !
രോഗിയുടെ  ജീവനെടുക്കുന്ന മാരകരോഗം തന്നെയാണ് ഇത് !!
 അത് മാത്രമല്ല പ്രശ്നം !!!
അപൂർവമായി കാണുന്നതിനാൽ തന്നെ ,   ശാസ്ത്രീയമായ പഠനങ്ങളും , പഠനഫലങ്ങളും കുറവാണ്.
 അതുകൊണ്ടുതന്നെ  രോഗിയെ മാത്രമല്ല , ഡോക്ടറെയും  നിസ്സഹായ അവസ്ഥയിൽ ആക്കാൻ   കഴിയുന്ന ഒരു മാരക രോഗമായി ഇതു 
  മാറി കഴിഞ്ഞിരിക്കുന്നു !! 

     
 നമ്മുടെ നാട്ടിൽ ജലാശയങ്ങളുമായി ബന്ധപ്പെട്ട  മരണങ്ങൾ
   കൂടുതലും മുങ്ങിമരണങ്ങളാണ്.
  എന്നാൽ ഇപ്പോൾ നമുക്ക് ചുറ്റുമുള്ള  പുഴയിലും കുളത്തിലും തോട്ടിലും എല്ലാം മുങ്ങി കുളിച്ച്  
ഈ അസുഖം ബാധിച്ച് 
ജീവൻ  നഷ്ടപ്പെടുന്നവരുടെ എണ്ണം  കൂടുകയാണ്  
അതുകൊണ്ട്  ഈ മാരക അസുഖത്തെ പറ്റി ശരിയായ വിവരങ്ങൾ  അറിയേണ്ടത്  
രോഗം  നിങ്ങൾക്കോ  നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ  വരുന്നത് തടയാൻ 
വളരെ അത്യാവശ്യമാണ്  .
അതിനുവേണ്ടിയാണ് ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും .


തലച്ചോറ് തിന്നുന്ന  അമീബ  എന്ന് പൊതുവേ അറിയപ്പെടുന്ന  അമീബയുടെ യഥാർത്ഥ പേര് നെഗ്ലെറിയ  ഫൌളറി(Naegleria Fowleri  ) എന്നാണ്.
ഈ അമീബ മാത്രമല്ല  മറ്റ് ചില അമീബകളും  ഇപ്പോൾ  ഇങ്ങനെയുള്ള  രോഗം ഉണ്ടാക്കാറുണ്ട്. അങ്ങനെ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു അമീബയാണ് Vermamoeba vermiformis.
 കഴിഞ്ഞ കുറേ വർഷങ്ങളുടെ കണക്കെടുത്താൽ വളരെ ചുരുക്കം ആൾക്കാർക്കാണ് ഈ മാരക അസുഖം    ബാധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ  കഥ മാറിയിരിക്കുന്നു .
അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
 അതായത് ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ടത്  അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു  എന്ന് മാത്രമല്ല, 
അസുഖം ബാധിച്ചാൽ  രക്ഷപ്പെടാനുള്ള സാധ്യത  കുറവാണ് എന്നു കൂടിയാണ്.
 അതായത് ഈ അമീബകൾ നിങ്ങളുടെ തലച്ചോറിൽ എത്തിക്കഴിഞ്ഞാൽ അവയെ പൂർണമായി നശിപ്പിക്കാൻ ആവില്ല.


അതുകൊണ്ട് വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന ആപ്തവാക്യം തന്നെയാണ്  ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്നത്. 
 ആ ആപ്തവാക്യം  എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ  ചിന്തിക്കുന്നത്?
Prevention Is Better Than Cure.
അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക എന്നതാണ്.
 അതിന്  എന്ത് ചെയ്യണം ?? 
ഈ അമീബകളെ കുറിച്ചും മസ്തിഷ്ക ജ്വരത്തിനെ കുറിച്ചും  ശരിയായ അറിവുകൾ നിങ്ങൾ നേടണം .
Brain Eating Amoeba & Amoebic Meningo Encephalitis



ഇനി നിങ്ങൾ പറയൂ? 
മസ്തിഷ്ക ജ്വരം  അഥവാ Meningo Encephalitis എന്ന ഗുരുതര രോഗം
ബാക്ടീരിയ, വൈറസ് ,അമീബ തുടങ്ങിയ പല രോഗാണുക്കളെ കൊണ്ടും ഉണ്ടാവാം
 എന്ന് മനസ്സിലായില്ലേ? 
ഇതിൽ  അമീബ കൊണ്ട് ഉണ്ടാകുന്ന മസ്തിഷ്ക ജ്വരം  
വളരെ അപൂർവ്വമാണെന്ന് മനസ്സിലായില്ലേ?
 ഒരു പ്രത്യേക  അമീബ മാത്രമല്ല, പല അമീബകളും
 ഈ ഗുരുതര അസുഖം ഉണ്ടാക്കുന്നു എന്ന് മനസ്സിലായില്ലേ??
 ചില അമീബകൾ കൊണ്ടുള്ള രോഗം, 
വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ എത്തുകയും
 രോഗിക്ക് പെട്ടെന്ന് മരണം സംഭവിക്കുന്നു എന്ന് മനസ്സിലായില്ലേ?
  മറ്റു ചില  അമീബകൾ കൊണ്ടുള്ള രോഗം പെട്ടെന്ന് പുരോഗമിക്കാത്തതുകൊണ്ട് 
 അതിവിദഗ്ധ ചികിത്സ ലഭിച്ചാൽ 
ജീവൻ രക്ഷപ്പെടുത്താം  എന്ന് മനസ്സിലായില്ലേ??
 അതുകൊണ്ട് അമീബിക് മസ്തിഷ്ക ജ്വരം  ബാധിച്ചാൽ, മരണം ഉറപ്പ് എന്ന് ചിന്തിക്കാതെ,  വിദഗ്ധ ചികിത്സ രോഗിക്ക് നൽകണം  എന്നും മനസ്സിലായില്ലേ??
 ഇങ്ങനെയൊക്കെ ആണെങ്കിലും  രോഗം  തടയുകയാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും ഏറ്റവും പ്രധാനം  എന്നും മനസ്സിലായില്ലേ ??   






 
    

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? Dr.Anil Nair MD