കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ?

 

Covid Vaccine ,Covisheild After Effects ?
                                         കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ?

നിങ്ങൾ കോവിഡ്   വാക്സിൻ എടുത്തിട്ടില്ലേ?നിങ്ങൾക്ക് ലഭിച്ച വാക്സിൻ കോവിഷീൽഡ് ആയിരുന്നോ ?കോവിഷീൽഡിന്റെ  ഗുണത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടോ?

 വാക്സിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആശങ്കകൾ ഉണ്ടോ?വാക്സിൻ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്തു എന്ന്  വിശ്വസിക്കുന്നവർ ആണോ നിങ്ങൾ ?

 കോവിഡ് വാക്സിൻ എടുത്തത്  തെറ്റായിപ്പോയി എന്ന്  ചിന്തിക്കുന്നവർ ആണോ  നിങ്ങൾ? എങ്കിൽ ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും നിങ്ങൾക്കുള്ളതാണ് .

 കാരണം കോവിഡ് വാക്സിൻ ആയ കോവി ഷീൽഡ്  രക്തം കട്ടപിടിപ്പിക്കും എന്ന്  മരുന്ന് ഉൽപ്പാദിപ്പിച്ച  കമ്പനി  കോടതിയിൽ സമ്മതിച്ചതായി ഒരു വാർത്ത കാട്ടുതീ പോലെ പടർന്നിട്ടുണ്ട്.  

കൂടാതെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്  ഭാവിയിൽ  രക്തം കട്ടപിടിക്കുന്നത്  മൂലം അകാലമരണം സംഭവിക്കാം എന്നും വാർത്തകൾ ഉണ്ട്.

 അതുമാത്രമല്ല വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്നത് മൂലം ഹൃദ്രോഗം വരാമെന്നും ,അതുകൊണ്ടും അകാലമരണം സംഭവിക്കാം എന്നും വാർത്തകൾ പടർന്നിട്ടുണ്ട്. 

അതുകൊണ്ട് കോവിഡ് വാക്സിൻ ആയ  കോവി ഷീൽഡ്   ഒരു സുരക്ഷിത വാക്സിൻ ആയിരുന്നുവോ  അല്ലയോ  എന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്  .അതിനുവേണ്ടിയാണ് ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും .  

ഏറ്റവും ലളിതമായി പറഞ്ഞാൽ   കോവിഡ്  മഹാമാരിക്കെതിരെ ധാരാളം പ്രതിരോധ കുത്തിവെപ്പുകൾ  ലോകാരോഗ്യ സംഘടനയും വിവിധ ഗവൺമെന്റുകളും അംഗീകരിച്ചിരുന്നു .

ഇന്ത്യയിൽ  പ്രധാനമായും രണ്ടു  വാക്സിനുകളാണ് ആണ് ഉപയോഗിച്ചിരുന്നത്.അതിലൊന്നാണ് കോവി ഷീൽഡ് .രണ്ടാമത്തേത്   കോവാക്സിൻ . 

ഇപ്പോൾ കോവിഷീൽഡിന്റെ   ഗുണദോഷങ്ങളെ പറ്റി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ട് .ഈ വാർത്തകളിൽ ഏതെല്ലാം ശരിയാണ് ഏതെല്ലാം തെറ്റാണ് എന്ന്  അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഒന്നിന് പിറകെ ഒന്നായി വന്ന ഇത്തരം ഗുണദോഷ വാർത്തകൾ  എല്ലാം   കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്    ഇംഗ്ലീഷിലുള്ള ഒരു ഉദ്ധരണി  ആണ് .

A lie can travel half way around the world  ,while the truth is putting on its shoes. അതായത് സത്യം യാത്രയ്ക്ക് ചെരിപ്പ് ഇടുമ്പോഴേക്കും കളവ് ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവും.

ഇപ്പോൾ  നിങ്ങൾക്കുണ്ടാവുന്ന സംശയം ഈ വാർത്തകൾ ഏതാണ് ശരി ഏതാണ് തെറ്റ് എന്നല്ലേ ?നിങ്ങൾക്ക് അത്  മനസ്സിലാക്കേണ്ടേ?

അതിന് രണ്ടു കാര്യങ്ങൾ മാത്രം ചെയ്താൽ മതി ഒന്നാമത്തേത്  കഴിഞ്ഞുപോയ  കോവിഡ് കാലത്തെ കുറിച്ച്  മനസ്സിൽ ഒന്ന് ഓർത്തു നോക്കുകയാണ്.

  രണ്ടാമത്തേത്  കോവിഡ് മഹാമാരി ക്കെതിരെ ഉള്ള  വാക്സിൻ  എങ്ങനെയാണ്  പിറന്ന് വീണത് എന്നും അവ എങ്ങനെയാണ് നിങ്ങളുടെ അടുത്തേക്ക് പറന്ന് എത്തിയത്   എന്നും മനസ്സിലാക്കുകയാണ്. 

അതിന് , തൊട്ടു താഴെയുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

                                               കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ?

                                              Covid Vaccine ,Covisheild After Effects ?

                                                കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ?

 ഇനി നിങ്ങൾ പറയൂ? 2019 മുതൽ നാം അഭിമുഖീകരിക്കുന്ന കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ  നിസ്സഹായനായി നിന്ന ഓരോ മനുഷ്യനും കിട്ടിയ ഒരു വരദാനം ആയിരുന്നില്ലേ  ഈ കോവിഡ് വാക്സിനുകൾ  .
    
കോവിഡ് വാക്സിന്റെ  ഗുണത്തെ കാണാതിരിക്കുകയും
 അപൂർവങ്ങളിൽ അപൂർവമായി കാണുന്ന  ഒരു  പാർശ്വഫലത്തെ വളരെ  വലുതാക്കി കാണിച്ച് , മനുഷ്യരുടെ  ജീവിതത്തിൽ ഭീതി പരത്തി ജീവിതത്തിൻറെ ശാന്തിയും സമാധാനവും തകർക്കുകയാണ്  ഇത്തരം പ്രചരണങ്ങൾ ചെയ്യുന്നത് എന്ന്  ഇപ്പോൾ മനസ്സിലായില്ലേ ?
 
 Watch Related YouTube Channels for Your Healthy Future....  











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? Dr.Anil Nair MD